പുലി തന്നെ..!

പുലി തന്നെ..!

തോപ്രാംകുടിക്ക്‌ സമീപം മാലിക്കുത്തിലും പരിസരപ്രദേശത്തും കണ്ടെത്തിയ കാൽപാടുകൾ പുലിവർഗത്തിൽ പെട്ട ജീവിയുടേതെന്ന്  സ്ഥിതീകരിച്ച സാഹചര്യത്തിൽ നാട്ടുകാർക്ക് ജാഗ്രതാ നിർദേശം നൽകി. രാത്രി കാലത്തുള്ള സഞ്ചാരം 

പരമാവധി ഒഴിവാക്കണം.രാത്രിയിൽ നിർത്താതെ നായ കുരയ്ക്കുകയോ, അസ്വഭാവികമായി മറ്റെന്തെ ങ്കിലുമോ ശ്രദ്ധയിൽ പെട്ടാൽ പട്രോളിങ് സംഘത്തെ അറിയിക്കണമെന്ന് അയ്യപ്പൻ കോവിൽ റേഞ്ച് ഓഫീസർ S കണ്ണൻ അറിയിച്ചു.